October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 17, 2026

‘തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നു, തെറ്റ് തിരുത്തി തിരിച്ചു വരും’: ടി പി രാമകൃഷ്ണൻ

SHARE

തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. 2010ൽ ഇതിനേക്കാൾ വലിയ തോൽവിയെ ഇടതുപക്ഷം അഭിമുഖീകരിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ഭാവി ഇതെന്ന് പറയാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു.

എന്തുകൊണ്ട് ഇത്തരം പ്രതികരണം ജനങ്ങളിൽ ഉണ്ടായെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് തിരുത്തുക എന്ന സമീപനമാണുള്ളത്. അതിനപ്പുറത്തേക്കുള്ള വിശകലനത്തിലേക്ക് പോയിട്ടില്ല. യാഥാർത്ഥ്യം അംഗീകരിക്കണം. തിരുവനന്തപുരത്തെ സംബന്ധിച്ച് പ്രത്യേക തീരുമാനങ്ങൾ ഇതുവരെ എടുത്തിട്ടില്ലെന്നും ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

2010 ഇതിലും വലിയ തിരിച്ചടി നേരിട്ടു. 2016ൽ 91 എംഎൽഎമാർ ഉണ്ടായിരുന്നു. 2020ൽ 99 ആയി വർദ്ധിച്ചു. 2019, 2024 ൽ ലഭിച്ച വോട്ടുകൾ യുഡിഎഫിന് ലഭിച്ചിട്ടില്ല. ഉദ്ദേശിച്ച ഫലം ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.