ഒരു രാത്രിയ്ക്ക് രണ്ട് ലക്ഷം; കിംഗ് ഖാന്റെ പ്രൗഢ ​ഗംഭീര മാളികയുടെ വീഡിയോ വൈറലാകുന്നു

1 min read
SHARE

ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ സമ്പന്നനായ താരമാണ് ഷാരൂഖ് ഖാന്‍. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ ആസ്തിയെ കുറിച്ചും ബോളിവുഡ് സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്യാറുണ്ട്. മുംബൈയിലെ മന്നത്ത് എന്ന വീടിന് പുറമെ, ഷാരൂഖിന് ദുബായിൽ മറ്റൊരു വില്ല കൂടിയുണ്ട്. ഇതിന് പുറമെ കാലിഫോര്‍ണിയയിലെ 14,000 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മാളിക കാലിഫോര്‍ണിയയിലെ പ്രധാന ആകര്‍ഷണമാണ്. ബെവർലി ഹിൽസിലെ ഷാരൂഖിൻ്റെ മാളികയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചാരം നേടുന്നത്. ഒരു ഫാൻ പേജാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മൂന്ന് കിടപ്പുമുറികളും ആറ് ബാത്ത്റൂമുകളുമുള്ള വില്ല ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്റേതാണ് എന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഇവിടെ ഒരു രാത്രി തങ്ങുന്നതിന് 2,00,000 രൂപയാണ് എന്നാണ് പറയുന്നത്. ഇതിന്റെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം ഷൈരൂഖിന്റെ വര്‍ക്ക് ഫ്രണ്ടില്‍ ‘കിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണുള്ളത്. ‘പത്താൻ’, ‘ജവാൻ’, ‘ഡങ്കി’ എന്നിവയായിരുന്നു താരത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകള്‍. ഇതുകൂടാതെ ബോളിവുഡിന്റെ താരം വീണ്ടും ഒരു ഡോൺ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.