November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 5, 2026

ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

SHARE

ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് നന്മണ്ട കൂളിപ്പൊയില്‍ തണ്ടിക്കുന്നുമ്മല്‍ സ്വദേശി രമേഷ്‌കുമാര്‍ (40), പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ ആലപ്പുഴ സ്വദേശി അജ്മൽ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ ചികിൽസയിലാണ്.ഉമ്മുൽഖുവൈനിലെ ഒരു കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച രാത്രി എമിറേറ്റ്സ് റോഡിൽ ഷാർജ മസ്ജിദിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഷാർജ അൽഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.