November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 5, 2026

ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; ഇടുക്കിയിൽ മാതാപിതാക്കൾ പിടിയിൽ.

SHARE

ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതിൽ മൂന്നു പേർ അറസ്റ്റിൽ. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. കുട്ടികളുടെ മാതാപിതാക്കളും ഇടനിലക്കാരനും ആയ അസം സ്വദേശികളാണ് അറസ്റ്റിലായത്. മുക്താപുർ സ്വദേശി പ്രദീപ്ദാസ് (26) ഭാര്യ ശിമദാസ് (28) ഇടനിലക്കാരനായ ആ ഗോലാഹട്ട് സ്വദേശി രാജു എന്നു വിളിക്കുന്ന ജാഡു ഗോഗി (39) എന്നിവരാണ് പിടിയിലായത്.രഹസ്യ വിവരത്തെ തുടർന്ന് വില്പന നടത്തുന്നതിനിടയിൽ ഇവരെ പിടികൂടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചതെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.