February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
February 16, 2026

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടുപേരെ കാണാനില്ല; യൂണിഫോം ധരിച്ച് സ്കൂളിലേക്ക് പോയവർ മടങ്ങിയെത്തിയില്ല.

SHARE

ആറ്റിങ്ങൽ: സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ (ഗവ. ഹൈസ്കൂൾ) വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്.

രാവിലെ സ്കൂളിൽ പോകാനായി യൂണിഫോം ധരിച്ചാണ് ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ രക്ഷിതാക്കൾ അന്വേഷണം നടത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കാണാതായവരിൽ ഒരാൾ ചിറയിൻകീഴ് സ്വദേശിനിയും മറ്റൊരാൾ വക്കം സ്വദേശിനിയുമാണ്. കാണാതാകുമ്പോൾ സ്കൂൾ യൂണിഫോം ആയിരുന്നു ഇരുവരുടെയും വേഷം.

രക്ഷിതാക്കളുടെ പരാതിയിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കുട്ടികളുടെ സുഹൃത്തുക്കൾ വഴി വിവരങ്ങൾ ശേഖരിച്ചും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കാൻ അഭ്യർത്ഥിക്കുന്നു.