ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ
1 min readമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. അതുകൊണ്ട് തന്നെ തൽക്കാലത്തേക്ക് ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നിരുന്നാലും ബംഗളുരുവിൽത്തന്നെ തുടരുമെന്ന് കുടുംബം അറിയിച്ചു.ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ഭേദമായതിനെ തുടർന്നാണ് അർബുധ ചികിത്സക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്‌സിജി കാൻസർ സെന്ററിലേക്ക് മാറ്റുന്നത്. ജർമനിയിൽ നടന്ന ചികിത്സയുടെ തുടർ ചികിത്സയാകും ബംഗളൂരുവിൽ നടത്തുക. ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകൾ പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചെന്ന് കുടുംബം ആവർത്തിച്ചിരുന്നു. ഇതിനോട് ആശുപത്രികളിൽ കൊണ്ട് പോയതിന്റെ കണക്കുകൾ നിരത്തിയായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതിരോധം.