ആക്രമണത്തിൽ പരിക്കേറ്റ് 12 വർഷമായി ചികിത്സയിലുള്ള പട്ടുവം അരിയിലെ വള്ളിയേരി മോഹനൻ മരണപ്പെട്ടു.

തളിപ്പറമ്പ: പന്ത്രണ്ട് വർഷം മുമ്പ് മുസ്ലീം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള പട്ടുവം അരിയിലെ സി പി ഐ – എം അനുഭാവി വള്ളിയേരി മോഹനൻ (60) മരണപ്പെട്ടു .അരിയിലെ ലീഗ് പ്രവർത്തകൻ ഷുക്കൂർ വധത്തെ തുടർന്ന് മുസ്ലീം ലീഗുകാർ 2012 ഫെബ്രുവരി 21ന് രാവിലെ വീട്ടിൽ കയറി വെട്ടുകയായിരുന്നു .പരേതനായ കരിക്കൻ കുഞ്ഞിരാമൻ – വി കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: രാധ (കിഴക്കേക്കര, മാതമംഗലം), മക്കൾ: മിഥുൻ (കലക്ഷൻ ഏജൻ്റ്, എരമം – കുറ്റൂർ സഹകരണ ബേങ്ക്), നിധിൻ (വിദ്യാർത്ഥി ).സഹോദരങ്ങൾ: ഹരീന്ദ്രൻ, രാമദാസൻ, ഗീത.ഭൗതികശരീരം ഇന്ന് ഉച്ചക്ക് 2.30 വരെ പറപ്പൂൽ എ വി കൃഷ്ണൻ സ്മാരക വായനശാലയിൽ പൊതുദർശനത്തിനുബക്കും .
ശനിയാഴ്ച രാവിലെ 10 മണിക്ക് മാതമംഗലം പേരൂരിൽ സംസ്കാരം.
അരിയിലെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹത്തിൽ സി പി എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദൻ , ജില്ലാ സെക്രട്ടരി കെ കെ രാഗേഷ്,
തളിപ്പറമ്പ് ഏരിയാ സെക്രട്ടരികെ സന്തോഷ്,സി പി ഐ – എം നേതാക്കളായ പി ജയരാജൻ, ടി കെ ഗോവിന്ദൻ മാസ്റ്റർ, പി കെ ശ്യാമള ടീച്ചർ, ബാലകൃഷ്ണൻ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

