തമിഴ്‌നാടിന് സ്വന്തം പതാക അവതരിപ്പിക്കാൻ വിജയ് സർക്കാർ; എതിർപ്പുമായി പ്രതിപക്ഷം

.തമിഴ്നാടിന് സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി വിജയ് സർക്കാർ. മന്ത്രി ആധവ് അർജുനയുടെ പ്രഖ്യാപനമാണ് തിഴകത്ത് ചർച്ചയാകുന്നത്. പല സംസ്ഥാനങ്ങൾക്കും അവരുടേതായ പതാകയുണ്ട്. പക്ഷേ തമിഴ്നാടിന് പതാക ഇല്ല. തമിഴ്നാടിനായി സംസ്ഥാന പതാക അവതരിപ്പക്കും എന്നാണ് ആധവ് അർജുന പറഞ്ഞത്. മന്ത്രിയുടെ പ്രസ്താന പുറത്ത് വന്നതിന് പിന്നാലെ എതിർപ്പുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ച ദിനമായ നവംബർ 1 തമിഴ്നാട് ദിനമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആധവ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ദ്വിഭാഷാ നയം ആവശ്യമാണെങ്കിലും സ്കൂൾ കാലം മുതൽ തന്നെ മാതൃഭാഷയായ തമിഴിന് നമ്മൾ മുൻഗണന നൽകണം എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപിയും ഡിഎംകെയും എതിർപ്പുമായി രംഗത്തെത്തി.ഇന്ത്യൻ ഭരണഘടന സംസ്ഥാന പതാകയെ വിലക്കുന്നില്ല. എന്നാൽ ഈ നീക്കം വിഘടനവാദമാണെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി ചോദ്യം ചെയ്തത്. മന്ത്രിയുടെ വാക്കുകൾ വിഘടനവാദ മനോഭാവത്തെ വളർത്തിയെടുക്കുന്നതും തമിഴ്, ഇന്ത്യൻ സ്വത്വങ്ങൾ തമ്മിലുള്ള മത്സരമനോഭാവം പഠിപ്പുക്കുന്നതാണെന്നും ഇത് അപകടരമാണെന്നും ബിജെപി നേതാവ് വിനോജ് പി സെൽവം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് വിനോജിൻ്റെ പ്രതികരണം.ശക്തമായ പ്രതിഷേധവുമായി ഡിഎംകെയും രംഗത്തെത്തി. മദ്രാസ് സംസ്ഥാനത്തിൻ്റെ പേര് ‘തമിഴ്‌നാട്’ എന്ന് മാറ്റാനുള്ള പ്രമേയം അവതരിപ്പിച്ച ജൂലൈ 18 ആണ് യഥാർഥതമിഴ്‌നാട് ദിനമായി ആചരിക്കേണ്ടതെന്നാണ് ഡിഎംകെയുടെ പ്രതികരണം. അതേസമയം 1970ൽ തന്നെ തമിഴ്നാടിന് പ്രത്യേക പാതക വേണമെന്ന ആവശ്യം കരുണാനിധി മുന്നോട്ട് വെച്ചിരുന്നു.
1970 ൽ കരുണാനിധി സർക്കാർ പ്രത്യേക സംസ്ഥാന പതാകയ്ക്കായി കേന്ദ്രത്തിൻ്റെ അനുമതി തേടുകയും പതാകയുടെ ഡിസൈൻ തയ്യാറാക്കുകയും ചെയ്തിരുന്നു. ചാരനിറത്തിലുള്ള പശ്ചാത്തലവും, മുകളിൽ ഇടത് മൂലയിൽ ഇന്ത്യൻ ത്രിവർണ്ണ പതാകയും, പ്രധാന ഭാഗത്ത് ക്ഷേത്ര-ഗോപുര ചിഹ്നവും ഉള്ള ഡിസൈനുമായിരുന്നു അന്ന് തയ്യാറാക്കിയത്. കരുണാനിധി നിർദ്ദിഷ്ട പതാക മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. ഒരു സംസ്ഥാന പതാക ഇന്ത്യയുടെ ഐക്യത്തെ ദുർബലപ്പെടുത്തുകയോ ദേശീയ പതാകയോടുള്ള ബഹുമാനം കുറയ്ക്കുകയോ ചെയ്യില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അത്. എന്നാൽ അത് യാഥാർഥ്യമായില്ല.ആധവ് അർജുനയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ടിവികെ സൈബർ വിങ് രംഗത്തെത്തി. കർണാടകത്തിലെ ബിജെപി മുഖ്യമന്ത്രിമാർ സംസ്ഥാന പതാക ഉയർത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് ടിവികെ വിഭജന ആരോപണങ്ങൾക്ക് മറുപടി നൽകിയത്.

