June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

വിഷു സംഗീതോത്സവം’ സംഘടിപ്പിക്കുന്നു.

SHARE

 

എം വി ആർ ആയുർവേദ മെഡിക്കൽ കോളേജിൻ്റെ ഭാഗമായുള്ള ഇല റെസ്റ്റോറൻ്റിൽ സംഗീതപ്രേമികൾക്കായിരൂപം കൊണ്ട’രാഗസന്ധ്യ’ സംഗീത കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി ‘വിഷു സംഗീതോത്സവം’ സംഘടിപ്പിക്കുന്നു.ഏപ്രിൽ 10 മുതൽ 12 വരെ വൈകുന്നേരം 6 മണി മുതൽ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ വച്ച് പരിപാടികൾ അരങ്ങേറും.

പരിപാടിയുടെ ഭാഗമായി വിവിധ സംഗീത-നൃത്ത പരിപാടികളും വിവിധ കലാരംഗങ്ങളിലുള്ള ആളുകളുടെ പ്രകടനങ്ങളും അരങ്ങേറുന്നതാണ്.തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി, ഏക കഥാപാത്ര നാടകങ്ങൾ തുടങ്ങി വിവിധ കലാ പരിപാടികളും സംഘടിപ്പിക്കും.സംഗീത- നൃത്തപരിപാടികൾക്കൊപ്പം എഴുത്തിനും കവിതയ്ക്കും വേദിയൊരുക്കുന്ന പരിപാടികളും ഉണ്ടാകും.ഏപ്രിൽ 10 വൈകുന്നേരം 6 മണിക്ക് പ്രശസ്ത‌ കവി മാധവൻ പുറച്ചേരിയും പ്രശസ്‌ത എഴുത്തുകാരി ഡോ: എം എ മുംതാസും പങ്കെടുക്കുന്ന ‘എൻ്റെ പുസ്‌തകം’എന്ന പേരിലുള്ള പ്രത്യേക സെഷനിൽ അവരുടെ കൃതികളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടായിരിക്കും.ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ,സിനിമ – നാടക അഭിനേത്രി രജിത മധു, ഫ്ളവേഴ് ടോപ്പ് സിംഗർ ഫെയിo റാനിയ റഫീഖ്, കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്റേഷൻ ഡയറക്ടർകെ സി സോമൻ നമ്പ്യാർ, നഗരസഭ ചെയർപേഴ്സൺമാരായമുർഷിദ കൊങ്ങായി ,ഡോ: കെ വി ഫിലോമിന,
പി മുകുന്ദൻ,നഗരസഭ വൈസ് ചെയർമാൻമാരായ കല്ലിങ്കിൽ പത്മനാഭൻ ,
വി സതീദേവി ,തളിപ്പറമ്പ് നഗരസഭ മുൻ ചെയർമാൻ മഹമൂദ് അള്ളാംകുളം,
കണ്ണൂർ മുൻഎ സി പി : ടി കെ രത്നകുമാർ, തളിപ്പറമ്പ്
ഡി വൈ എസ് പി : പ്രദിപൻ കണ്ണി പൊയിൽ, തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരി, പറശിനിക്കടവ് വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക് എം ഡി: ഇ വൈശാഖ് ,പി എം പങ്കജാക്ഷൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കുo .

തളിപ്പറമ്പ് മന്ത്ര മ്യൂസിക് അക്കാദമിയിലെ ഗായകരും ബക്കളം വയൽതീരം സ്നേഹതീരം കൂട്ടായ്‌മയിലെ ഗായകരും സംഗീതോത്സവത്തിൽ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ
പ്രൊഫ: ഇ കുഞ്ഞിരാമൻ, വൈസ് ചെയർമാൻബാലു മുയ്യംജനറൽ കൺവീനർ
എ ആദർശ്പ്രോഗ്രാം കൺവീനർ നിഷാദ്ജോ: കൺവീനർ,സുജാത പറശ്ശിനി എന്നിവർ പങ്കെടുത്തു