വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷൻ സംഗീത സൗഹൃദ സദസ്സും എടക്കാനത്തപ്പൻ ഭക്തിഗാന ആൽബം വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
1 min read

വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷൻ സംഗീത സൗഹൃദ സദസ്സും എടക്കാനത്തപ്പൻ ഭക്തിഗാന ആൽബം വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. ഫൌണ്ടേഷൻ പ്രസിഡന്റ് എ കെ ഹസ്സന്റെ ആദ്യക്ഷതയിൽഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി ഉസ്മാൻ ഉൽഘാടനം ചെയ്തു.കെ പി കെ വെങ്ങര ആൽബം റിലീസ് ചെയ്തു.വി എം ഫൌണ്ടേഷൻചെയർമാൻ പ്രദീപ് കുമാർ കക്കറയിൽ ,
മനോഹരൻ കൈതപ്രം, ഡോ ജി.ശിവരാമകൃഷ്ണൻ, മനോജ് അമ്മ, സന്തോഷ് കോയിറ്റി, കെ.രാമകൃഷ്ണൻ, വി വി ഗംഗാധരൻ എന്നിവർ സംസാരിച്ചു.
തുടർന്ന്ഭക്തിഗാന വീഡിയോ പ്രദർശനവും സംഗീത സൗഹ്യദ സദസ്സും അരങ്ങേറി
