ഇത് അപ്പയുടെ13-ാമത്തെ വിജയം, പുതുപ്പള്ളിക്ക് നന്ദിയറിയിച്ച് ചാണ്ടി ഉമ്മൻ
1 min readകോട്ടയം : പുതുപ്പള്ളിയിൽ മിന്നും വിജയപ്പൊലിമയിൽ ചാണ്ടി ഉമ്മൻ. ഉപതെരഞ്ഞെടുപ്പ് വിജയം അപ്പയുടെ (ഉമ്മൻചാണ്ടി) 13 മത്തെ വിജയമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അപ്പയെ സ്നേഹിച്ചവരുടെ ജയമാണിത്. എന്നിലർപ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ല. പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്ക് വേണ്ടിയാണ്. വികസന തുടർച്ചക്ക് ഞാനും പുതുപ്പള്ളിക്ക് ഒപ്പം ഉണ്ടാകും. ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവർത്തിക്കാം. എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമെല്ലാം എന്നെ സംബന്ധിച്ച് ഒരുപോലെയാണ്. ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് പ്രവർത്തിക്കാം. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും നന്ദിയറിയിച്ച അദ്ദേഹം, പുതുപ്പള്ളിയിലെത്തിച്ച നേതാക്കൾന്മാർക്കെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദിയറിച്ചു.