September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

വയനാടിന് കൈതാങ്ങായി ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍

SHARE

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂണിറ്റുകളില്‍ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് കൈരളി സഹ രക്ഷാധികാരി കെ.പി.സുകുമാരനും ലോക കേരള സഭാംഗവും കൈരളി സെന്‍ട്രല്‍ കമ്മറ്റി മുന്‍ പ്രസിഡന്റ്‌റുമായ ലെനിന്‍.ജി. കുഴിവേലിയും ചേര്‍ന്ന് കൈമാറി.കൈരളിയുടെ ഭാഗത്ത് നിന്ന് തുടര്‍ന്നും എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് കൈരളി സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂര്‍ അറിയിച്ചു.