September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

വലുതാകുമ്പോള്‍ മകള്‍ക്ക് പേരിന്റെ അര്‍ഥം മനസ്സിലാകും; മകള്‍ക്ക് സിന്ദൂര്‍ എന്ന് പേരിട്ട് ബിഹാര്‍ സ്വദേശി

SHARE

ഹല്‍ഗാമിലെ കണ്ണീരിന് ഇന്ത്യ നല്‍കിയ തിരിച്ചടിയുടെ പേരായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഇന്ത്യയുടെ ആക്രമണത്തില്‍ പാക് പതുങ്ങുക തന്നെ ചെയ്തു. ഇന്ത്യയുടെ സൈനിക നടപടിയെ പ്രകീര്‍ത്തിച്ച് സിനിമാതാരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ ബിഹാറില്‍ നിന്നുള്ള ഒരു യുവാവ് തന്റെ നവജാത ശിശുവിന് സിന്ദൂര്‍ എന്ന് പേരിട്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ബിഹാറിലെ കുന്ദന്‍ കുമാന്‍ മണ്ഡല്‍ ആണ് തന്റെ നവജാത ശിശുവിന് സിന്ദൂര്‍ എന്ന് പേരിട്ടത്. ഇന്ത്യ തിരിച്ചടിച്ച ദിവസം ജനിച്ച കുഞ്ഞിന് എന്തുപേരിടണമെന്നത് സംബന്ധിച്ച് ആ പിതാവിന് ആശങ്കകളേതുമില്ലായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ തനിക്കേറെ അഭിമാനമുണ്ടെന്നും അവരോടുള്ള ആദരസൂചകരമായാണ് മകള്‍ക്ക് സിന്ദൂര്‍ എന്ന പേരിടുന്നതെന്നും കുന്ദന്‍ പറഞ്ഞു.

കുന്ദന്റെ തീരുമാനത്തെ വീട്ടുകാരും ആശുപത്രി ജീവനക്കാരുമുള്‍പ്പെടെ എല്ലാവരും അഭിനന്ദിച്ചുകൊണ്ടാണ് സ്വീകരിച്ചത്. മറ്റ് രക്ഷിതാക്കള്‍ക്ക് മാതൃകയാക്കാവുന്ന തീരുമാനമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.