August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

വി എസ്സിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് യുവ നേതാവ് സിപിഐഎം സമ്മേളനത്തില്‍ ആവശ്യപ്പെട്ടു’; ആവര്‍ത്തിച്ച് പിരപ്പന്‍കോട് മുരളി

SHARE

വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് യുവ നേതാവ് സിപിഐഎം സമ്മേളനത്തില്‍ ആവശ്യപ്പെട്ടെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പിരപ്പന്‍കോട് മുരളി. വിഎസിനെ പിറകില്‍ നിന്നു കുത്തിയവരും ഒറ്റപ്പെടുത്തിയവരും പുതിയ രക്ഷകര്‍ത്താക്കളായി നില്‍ക്കുന്നുവെന്നും വിമര്‍ശനം. ‘വിഎസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പാര്‍ട്ടി കേരള സംസ്ഥാന സമ്മേളനം നടന്നത് തിരുവനന്തപുരത്തുവച്ചായിരുന്നു. 2012 ഫെബ്രുവരി 7 മുതല്‍ 9 വരെ. പതിവുപോലെ സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ റിപ്പോര്‍ട്ടിന്റെ ഗണ്യമായ പേജുകള്‍ വി.എസ്സിന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ മാറ്റിവച്ചിരുന്നു. വി.എസ്സിന്റെ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് വിമര്‍ശിക്കേണ്ടതെന്ന് മുന്‍കൂട്ടി ശിക്ഷണം ലഭിച്ച ഒരുകൂട്ടം പ്രതിനിധികളെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. അക്കൂട്ടത്തില്‍ നാടും നാടിന്റെ ചരിത്രവും അറിയാത്ത ഒരു യുവ വായാടിയായ പ്രതിനിധിയെക്കൊണ്ട് വി.എസ്സിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്നുവരെ പറയിപ്പിച്ചു. ഇതു പറയുമ്പോള്‍ അധ്യക്ഷവേദിയിലും പ്രസിഡിയത്തിലും ഉണ്ടായിരുന്ന ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടിനേതാക്കള്‍ ഊറിച്ചിരിക്കുകയായിരുന്നു – പുസ്തകത്തില്‍ വിവരിക്കുന്നു.

സമ്മേളന വേദിയില്‍ ചില പ്രതിനിധികള്‍ ഉയര്‍ത്തിയ അടി സ്ഥാനരഹിതവും, തെറ്റിദ്ധാരണാജനകവുമായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരവസരം ആവശ്യപ്പെട്ട വിഎസ്സിന് സംഘടനാ മര്യാദയനുസരിച്ചുള്ള അവസരംപോലും നേതൃത്വം നല്‍കിയില്ലെന്നും പുസ്തകത്തില്‍ പറയുന്നു. വിഎസ്സിനെ പിറകില്‍ നിന്നു കുത്തിയവരും. ഒറ്റപ്പെടുത്തിയ വരും വിഎസ്സിന്റെ പുതിയ രക്ഷകര്‍ത്താക്കളായി നെഞ്ചുവിരിച്ചു നില്‍ക്കുന്നുവെന്നും വി.എസ്സിനെക്കുറിച്ച് മറ്റാരും പറയുകയോ എഴുതുകയോ ചെയ്യരുതെന്നാണ് ഇപ്പോള്‍ പാര്‍ട്ടി കര്‍ദ്ദിനാളന്മാരുടെ പുതിയ കല്‍പനയെന്നും വ്യക്തമാക്കുന്നുണ്ട്.