August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

എൻടിആറും ജാൻവി കപൂറും, ‘ദേവര’ അല്പം റൊമാന്റിക്കാണ്; ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ്

SHARE

കൊരട്ടല ശിവ – ജൂനിയ‍‍ർ എൻടിആർ ചിത്രം ‘ദേവര പാര്‍ട്ട്‌ 1 ‘ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഓഗസ്റ്റ്‌ 5-ന് പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഒരു റൊമാന്റിക്‌ ഗാനമായിരിക്കും ഇതെന്നാണ് ഗാനത്തിന്റെ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനം പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ‘ജനതാ ഗാരേജ് ‘ എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദേവര പാര്‍ട്ട്‌ 1. മലയാളത്തിന്റെ മോഹൻലാൽ ഭാഗമായ ടോളിവുഡ് ചിത്രം കൂടിയായിരുന്നു ജനതാ ഗാരേജ്. ദേവരയിൽ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 

ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.