November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

ജനാധിപത്യത്തിന്റെ നാലാം തൂണ്; ഇന്ന് ദേശീയ മാധ്യമ ദിനം

SHARE

ഇന്ന് ദേശീയ മാധ്യമദിനം. ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെയും ഉത്തരവാദിത്തങ്ങളെയും ഓര്‍മ്മിപ്പിക്കുന്നതിനായിട്ടാണ് ദേശീയ മാധ്യമദിനം ആചരിക്കുന്നത്. സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ ഒരു മാധ്യമവ്യവസ്ഥ രാജ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.

സത്യസന്ധവും സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനമാണ് ആരോഗ്യകരമായ ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പക്ഷപാതിത്വമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്ന ദൗത്യത്തിനു പുറമേ, ജനാഭിപ്രായം രൂപീകരിക്കുന്ന ഒരു ദൗത്യം കൂടി ഇന്ന് മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണ് എ്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടാനുള്ള കാരണവും അതാണ്. ഭരണാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദം ഉയര്‍ത്താനും സമൂഹത്തില്‍ വിവിധ വിഷയങ്ങളെപ്പറ്റി കൃത്യമായ അവബോധം സൃഷ്ടിക്കാനും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശമാണ് മാധ്യമ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മാധ്യമസ്വാതന്ത്ര്യം ഉള്ളിടത്ത് ഭരണകൂടങ്ങള്‍ക്ക് ജനേേങ്ങളാട് കൂടുതല്‍ ഉത്തരവാദിത്തം പുലര്‍ത്തേണ്ടതായി വരുന്നു.

1965-ലെ പ്രസ് കൗണ്‍സില്‍ ആക്ട് പ്രകാരം 1966 നവംബര്‍ 16-ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ച ദിവസമാണ് മാധ്യമദിനമായി ആചരിക്കപ്പെടുന്നത്. ആധുനിക കാലഘട്ടത്തില്‍ മാധ്യമസ്വാതന്ത്ര്യം പല വെല്ലുവിളികളും നേരിടുന്നുണ്ട്. കൃത്യത, നിഷ്പക്ഷത, സത്യസന്ധത എന്നിവയോടെ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം മാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ് ദേശീയ മാധ്യമ ദിനം.