February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025
1 min read
SHARE

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ടോപ് സ്‌കോറർ എന്ന റെക്കോർഡ് പാകിസ്താന്റെ സയിദ് അൻവർ നില നിർത്തിപ്പോന്നത് ഏതാണ്ട് 13 കൊല്ലക്കാലത്തോളമായിരുന്നു.

തകർക്കപ്പെടാത്തത് എന്ന് അന്ന് പലരും കരുതിയ ആ റെക്കോർഡ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ചുറിയിലൂടെ പിന്നീട് 2010 ഫെബ്രുവരി 24ന് മറികടക്കുകയായിരുന്നു. വരുന്ന ഫെബ്രുവരി 24, ആ അവിസ്മരണീയ ഇന്നിംഗ്സിന്റെ 15ആം വാർഷികമാണ്.

യൂട്യൂബിൽ ഇങ്ങനെ സ്ക്രോൾ ചെയ്യുന്നതിനിടയിൽ സച്ചിന്റെ ആ ഇന്നിംഗ്സ് കണ്ണിലുടക്കിയപ്പോൾ ഓർത്തുപോയതാണ് ‘ഹോ എത്ര വേഗമാണ് കാലം നീങ്ങുന്നത്’ എന്ന്.. എന്തോ ആ കളിയൊക്കെ കണ്ടത് ഇന്നലെയെന്ന പോലൊരു തോന്നൽ.

സച്ചിൻ ഏകദിനത്തിൽ ആദ്യമായി ഡബിൾ സെഞ്ചുറി നേടിയ ശേഷം പിന്നീട് ഏകദിനത്തിൽ ഡബിൾ സെഞ്ചുറി എന്നത് വല്ല്യ കാര്യമല്ലാതായി മാറി. ശേഷം സെവാഗ് 219 അടിച്ചു. പിന്നെ രോഹിത് 3 എണ്ണം അടിച്ചു.. അങ്ങനെ പലരും അടിച്ചു. പക്ഷേ അങ്ങനെ ഇന്ന് സിമ്പിൾ ആയി മാറിയ ആ ഡബിൾ സെഞ്ചുറി ആദ്യമായി സംഭവിക്കാൻ അവിടെ ക്രിക്കറ്റിനെ അത്രത്തോളം പ്രണയിച്ച, ജീവ ശ്വാസമായി കണ്ട സച്ചിൻ തന്നെ വേണ്ടി വന്നു എന്നതാണ് ക്രിക്കറ്റ് എന്ന കളിയുടെ ഒരു കാവ്യനീതി..