June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 11, 2026

എല്ലാവരുടെയും ചേട്ടൻ; ആരാധകർക്കൊപ്പം ബീച്ചിൽ ക്രിക്കറ്റ് കളിച്ച് സഞ്ജു

SHARE

ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയതുമുതല്‍ മലയാളി താരം സഞ്ജു സാംസൺ മലയാളികളുടെ മാത്രമല്ല, ചെന്നൈയുടെയും സ്വന്തം ചേട്ടനാണ്. താരജാഡകളൊന്നുമില്ലാതെ ആരാധകരുമായി ഇടപഴകാറുള്ള സഞ്ജു കഴിഞ്ഞ ദിവസം സുരക്ഷാ ഭടന്‍മാരുടെയോ മറ്റ് സന്നാഹങ്ങളുടെയോ അകമ്പടിയില്ലാതെ ബീച്ചില്‍ കാറില്‍ വന്നിറങ്ങി പ്രദേശിക കളിക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളോ താര ജാഡകളോ ഇല്ലാതെയാണ് സഞ്ജു ചെന്നൈയിലെ ബീച്ചിലെത്തിയത്. അവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്കൊപ്പം ചേർന്ന താരം അവരിൽ ഒരാളായി മാറി.പ്രാദേശിക കളിക്കാര്‍ എറിഞ്ഞ പന്ത് സഞ്ജു സിക്സറിന് തൂക്കിയപ്പോൾ ആവേശത്തിലായ ആരാധകർ താരത്തെ പൊതിഞ്ഞു. ഏറെ നേരം പ്രാദേശിക കളിക്കാര്‍ക്കൊപ്പം സമയം ചെലവിട്ടശേഷം മടങ്ങാനൊരുങ്ങവെ പ്രശസ്തമായ ‘തട്രോം…തൂക്രോം’ ഡയലോഗും ആരാധകരെ കൊണ്ട് പറയിപ്പിച്ചാണ് സഞ്ജു തിരിച്ചുപോയത്.

 

പെരുമാറ്റം കൊണ്ടു മാത്രമല്ല ആദ്യ സീസണിലെ പ്രകടനം കൊണ്ടും സഞ്ജു ചെന്നൈ ആരാധകരുടെ പ്രിയങ്കരനാവുകയാണ്. ഈ സീസണിൽ സിഎസ്‌കെയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സഞ്ജുവാണ്. 11 മത്സരങ്ങളിൽ നിന്ന് 430 റൺസടിച്ച സഞ്ജു രണ്ട് സെഞ്ച്വറിയും
ഒരു അര്‍ധ സെഞ്ച്വറിയും നേടി. ഓറഞ്ച് ക്യാപ് പട്ടികയിൽ നിലവിൽ ഏഴാം സ്ഥാനത്താണ് താരം.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia