ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര
1 min readഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ന് നയിക്കുന്നവർക്ക് പരമ്പര. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. വൈകീട്ട് ഏഴിനാണ് മത്സരം.ഇന്ത്യൻ നിരയിൽ പൃത്വി ഷാ ഇന്ന് ഇടം പിടിച്ചേക്കും. ശുഭ്മാൻ ഗിൽ രാഹുൽ ത്രിപാഠി എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരും. ഇഷാൻ കിഷൻ തുടരുംഅതേസമയം ലഖ്നൗ ടി20യിൽ റൺസെടുടക്കാൻ ബാറ്റർമാർ പാടുപെട്ടപ്പോൾ പഴികേട്ടത് ക്യൂറേറ്റർ സുരേന്ദർ കുമാറായിരുന്നു. ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ പിച്ചിനെതിരെ പരസ്യമായി വിമർശനം നടത്തിയപ്പോൾ പിന്നാലെ സുരേന്ദറിനെ ബിസിസിഐ പുറത്താക്കി. എന്നാൽ തങ്ങൾ ഏത് പിച്ചിലും കളിക്കാൻ താരങ്ങൾ തയ്യാറാവണമെന്നായിരുന്നു സൂര്യകുമാറിന്‍റെ പ്രതികരണം.അതേസമയം കണക്കുകളിൽ ഇന്ത്യക്കാണ് മുൻതൂക്കം. ടീം ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഇതുവരെ 26 രാജ്യാന്തര ടി20കളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇന്ത്യ 13 ഉം കിവികൾ 10 ഉം മത്സരങ്ങൾ വീതം ജയിച്ചപ്പോൾ ഒരു മത്സരത്തിൽ ഫലം സമനിലയായി. അവസാന പത്തുവർഷത്തിനിടെ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും മാത്രമേ ഇന്ത്യയിൽ ടി20 പരമ്പര നേടിയിട്ടുള്ളൂ. 55 പരമ്പരകളിൽ 47ലും ഇന്ത്യക്കായിരുന്നു ജയം.