September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു.

SHARE

കർണാടകയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങി മരിച്ചു.
ഉത്തര കന്നട ജില്ലയിലെ ഭട്ട്കലിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളാണ്. കാണാതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്.ഹൊക്കലു നദിയിൽ കക്ക വരാൻ പോയ 14 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. കക്ക വാരുന്നതിനിടയിൽ നദിയിലെ വെള്ളം ക്രമാതീതമായി ഉയരുകയായിരുന്നു.ഒരു പുരുഷനും ഏഴു സ്ത്രീകൾക്കുമാണ് ജീവൻ നഷ്ടമായത്. രക്ഷപ്പെടുത്തിയ മൂന്നു പേരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.