പൊലീസിനെ കണ്ട് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി; യുവാവ് പിടിയിൽ
1 min read

കോഴിക്കോട് പൊലീസിനെ കണ്ട് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പൊലീസിന്റെ പിടിയിൽ ആയത്. ഇയാളെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴുങ്ങിയത് എം ഡി എം എ ആണെന്ന് പറഞ്ഞതോടെയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തി. ഇയാൾക്കെതിരെ പൊലീസ് എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് എടുത്തു.
