May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 3, 2026

ക്ഷയരോഗ ബോധവൽക്കരണ ക്ലാസും എ സി എഫും ക്യാമ്പും നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

SHARE

 

ശ്രീകണ്ഠപുരം:-ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭ കൂട്ടുമുഖം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ അഭിമുഖത്തിൽ കംബ്ലാരി സംസ്കാരിക നിലയത്തിൽ വെച്ച് ക്ഷയരോഗ ബോധവൽക്കരണ ക്ലാസും എ സി എഫും ക്യാമ്പുംനഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി ആർ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൂട്ടുമുഖം മെഡിക്കൽ ഓഫീസർ ഡോ വൈശാഖി കെ ബോധവൽക്കരണ ക്ലാസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സനൽകുമാർ കെ സ്വാഗതവും ജെ എച്ച് ഐ മുഹമ്മദ് സയ്യിദ് നന്ദിയും പറഞ്ഞു, ജെ എച്ച് ഐ ബിജു, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.