November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

സിനിമ സെറ്റിൽ ലഹരി ഉപയോഗം തടയും, ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ എക്സൈസിനെ അറിയിക്കും’: ബി ഉണ്ണികൃഷ്ണൻ

SHARE

സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ ഫെഫ്ക്ക. സിനിമ സെറ്റുകളിൽ ലഹരിവിരുദ്ധ ജാഗ്രത കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.സിനിമയിലെ പ്രധാനപെട്ട 7 പേർ സമിതിയിൽ ഉണ്ടാകും.

ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ അറിയിക്കും. ജാഗ്രത സമിതികൾ അനിവാര്യമായ കാലഘട്ടമാണിത്. എല്ലാ മേഖലകളിലും ലഹരിയുടെ വിപത്തുണ്ട്. സ്വയം ശുദ്ധികരണമാണ് ലക്ഷ്യം.ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

ജാഗ്രത സമിതികൾ വരുന്നത്തോടെ പുറത്ത് നിന്നുള്ള പരിശോധനകളുടെ ആവശ്യം വരില്ല എന്നാണ് ഫെഫ്‌ക്കയുടെ വിലയിരുത്തൽ. സംവിധായകനും, പ്രൊഡക്ഷൻ കണ്ട്രോളറുമാകും സമിതിയിലെ പ്രധാനികൾ.

സിനിമ സെറ്റുകളിലെ മറ്റ് പരിശോധനകളെ കുറിച്ച് തീരുമാനിക്കേണ്ടത് എക്‌സൈസും പൊലീസുമാണ്. ലഹിരിക്കെതിരായ എല്ലാ പ്രവർത്തനങ്ങളിലും ഫെഫ്ക്ക സഹരിക്കുമെന്നും ബി ഉണ്ണി കൃഷ്ണൻ അറിയിച്ചു.