August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 15, 2026

വിജയകുമാറിൻ്റെ ഫോൺ ഓൺ ചെയ്ത് കോൺടാക്ടുകൾ നീക്കാൻ ശ്രമിച്ചു: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിലായതിങ്ങനെ

SHARE

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി അമിത് കുരുക്കിലായത് കൊല്ലപ്പെട്ട വിജയകുമാറിൻ്റെ ഫോൺ ഉപയോഗിച്ചതോടെ. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി തൃശൂരിൽ നിന്നും പിടിയിലായത്.കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോൺ പ്രതിയുടെ പക്കൽ ഉണ്ടായിരുന്നു. ഈ ഫോൺ ഓൺ ചെയ്ത് ഗൂഗിൾ അക്കൗണ്ടിൽ നിന്ന് കോൺടാക്ടുകൾ നീക്കാൻ പ്രതി ശ്രമിച്ചിരുന്നു.
രാത്രി ഇയാളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ ഫോൺ ഉപയോഗിച്ചതോടെയാണ് അമിത് കുരുക്കിലായത്.കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിതിൻ്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. അമിത് മോഷണ കേസിൽ അറസ്റ്റിൽ ആയപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്

കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയതായിട്ടാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിൽ ആയിരുന്നു. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്ത് എത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് ആണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് കിട്ടി.