സൂര്യന്റെ ബ്രൈറ്റ്നെസ് കുറക്കാൻ ശാസ്ത്രലോകം: ചൂട് കുറയ്ക്കുന്ന പരീക്ഷണവുമായി യു കെ

SHARE

ചൂടേറ്റ് തളരുകയാണോ? ചൂടൊന്ന് കുറഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ടോ. സൂര്യന്റെ പ്രകാശത്തിന്റ തീവ്രത നിയന്ത്രിക്കാൻ മനുഷ്യന് സാധിച്ചിരുന്നെങ്കിൽ എന്ന് ഏപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. അത്തരമൊരു പരീക്ഷണത്തിന് തയ്യാറെടുക്കുകയാണോ യു.കെ. ദി ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്ന പ്രകാരം ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കാനുള്ള പരീക്ഷണത്തിന് യു കെ ഭരണകൂടം ഉടനെ അനുമതി നൽകിയേക്കും.

567 കോടി രൂപയുടെ (50 ദശലക്ഷം പൗണ്ട്) സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പദ്ധതിയാണിത്. ഇതിനായി സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുന്നതിന്റെ സാധ്യത വിലയിരുത്തുന്നതിനായി നിരവധി ചെറിയ പരീക്ഷണങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. പരീക്ഷണത്തിന് എതിരേ വിമർശനങ്ങളും ഉയരുന്നുണ്ട്.അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെന്‍ഷന്‍ ഏജന്‍സി (Aria) പിന്തുണയ്ക്കുന്ന സോളാര്‍ ജിയോ എഞ്ചിനീയറിംഗ് പദ്ധതി പ്രകാരമാണ് പരീക്ഷണങ്ങൾ നടത്തുന്നത്. വിമർശനങ്ങൾക്ക് മറുപടിയായി പരീക്ഷണങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങളെ പറ്റിയും പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ചും കൃത്യമായ വ്യവസ്ഥകളുണ്ടെന്ന് Aria-യുടെ പ്രോഗ്രാം ഡയറക്ടര്‍ പ്രൊഫസർ മാര്‍ക്ക് സൈംസ് വിമര്‍ശകര്‍ക്ക് മറുപടിയായി പറഞ്ഞു.

സ്ട്രാറ്റോസ്ഫിയറിൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനായി ചെറുകണികകള്‍ പുറത്തുവിടുന്നതാണ് ഒരു പരീക്ഷണം. ഇത്തരം പരീക്ഷണങ്ങളിലൂടെ ആഗോള കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവു വരുത്താന്‍ കൂടുതല്‍ സമയം നല്‍കാനും ഇതുമൂലം സാധ്യമായേക്കും.