June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ഏഴോം സഫാരി പദ്ധതി നാടിന് സമർപ്പിച്ചു

SHARE

 

സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഏഴോം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഏഴോം സഫാരി പദ്ധതി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷനായി.

ഏഴോം ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര കണ്ണോം, നങ്കലം, കോട്ടക്കീൽ വഴി നാല് കിലോമീറ്റർ സഞ്ചരിച്ച് ഏഴിലം ടൂറിസം സെന്ററിൽ സമാപിച്ചു. തൃക്കരിപ്പുർ, കണ്ണൂർ സൈക്കിൾ ക്ലബ്ബ് അംഗങ്ങളുടെ കൂടെ എം വിജിൻ എംഎൽഎയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദനും സൈക്കിൾ സഫാരിയിൽ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് സൈക്കിളുകൾ വാങ്ങിയിട്ടുള്ളത്. ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും സൈക്കിൾ ഉപയോഗിക്കാം. കുടുംബശ്രീ സിഡിഎസിനാണ് നടത്തിപ്പ് ചുമതല.

ഏഴോം ഗ്രാമപഞ്ചായത്ത് സ്ക്വയറിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് കെ എൻ ഗീത, സി ഡി എസ് ചെയർപേഴ്സൺ എം കെ ലത, കണ്ണൂർ സൈക്കിൾ ക്ലബ്‌ ജോയിന്റ് സെക്രട്ടറി പ്രശാന്ത്, തൃക്കരിപ്പൂർ സൈക്കിൾ ക്ലബ്‌ സെക്രട്ടറി ടി എം സി ഇബ്രാഹിം, ആസൂത്രണ സമിതി അംഗം കെ പി മോഹനൻ, സ്ഥിരം സമിതി അധ്യക്ഷമാരായ പി കെ വിശ്വനാഥൻ, കെ പി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കെ ദിലിന, അസിസ്റ്റന്റ് സെക്രട്ടറി എം ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.