June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നടത്തി

SHARE

 

ശ്രീകണ്ഠപുരം : പൊടിക്കളം ഇന്ദിരാ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും പായസ വിതരണവും നടത്തി. വിമുക്ത ഭടൻ വിനേഷ് പി പി പതാക ഉയർത്തി. വാർഡ് കൗൺസിലർ വിജിൽ മോഹനൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഇന്ദിരാ ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ്‌ നിഷാദ് അലി അധ്യക്ഷനായി. സെക്രട്ടറി റംഷാദ് പൊടിക്കളം, പി പി ഷാജി, ബിജു കെ എം, പി പി മധുസൂദനൻ, നികേഷ് കെ വി, വിജയൻ കെ കെ എന്നിവർ സംസാരിച്ചു.