റോഡില്ലെങ്കിൽ വോട്ടില്ല’, 20 വർഷമായി റോഡിൻ്റെ സ്ഥിതി പരിതാപകരം; നഗരൂറിൽ പ്രതിഷേധം

SHARE

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൻ്റെ പരിതാപകരമായ സ്ഥിതിയിൽ പ്രതിഷേധം. ‘റോഡില്ലെങ്കിൽ വോട്ടില്ല’ എന്നെഴുതിയ ഫ്ലക്സുകൾ സ്ഥാപിച്ചാണ് പ്രതിഷേധം. തിരുവനന്തപുരം നഗരൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ ജനങ്ങളാണ് പ്രതിഷേധിക്കുന്നത്.കാട്ടുചന്ത- മൃഗാശുപത്രി- ചിന്ദ്രനല്ലൂർ റോഡ് കടന്നുപോകുന്ന വാർഡുകൾ ആണിത്. കഴിഞ്ഞ 20 വർഷമായി ഈ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. പല മുന്നണികൾ മാറി വന്നിട്ടും പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചത്.റോഡ് നന്നാക്കാത്ത മുന്നണികൾക്ക് വോട്ടില്ല എന്നാണ് പ്രതിഷേധ ഫ്ലക്സ്. കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാം വാർഡിൽ യുഡിഎഫും രണ്ടാം വാർഡിൽ ബിജെപിയും ആണ് വിജയിച്ചത്.