November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 8, 2026

അണ്ടർ 19 ഏഷ്യാ കപ്പ്: ഒറ്റയാൾ പോരാട്ടവുമായി അർജുൻ രാജ്പുത്, ഇന്ത്യക്കെതിരെ പാകിസ്ഥാന് 209 റൺസ് വിജയലക്ഷ്യം

SHARE

ഒമാനിൽ നടക്കുന്ന എസിസി അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 209 റൺസ് വിജയലക്ഷ്യം. അൽ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 47.4 ഓവറിൽ 208 റൺസിന് എല്ലാവരും പുറത്തായി. തുടക്കത്തിൽ തകർന്നടിഞ്ഞ ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത് അർജുൻ രാജ്പുതിന്റെ തകർപ്പൻ സെഞ്ചുറിയാണ്. ടീം സ്കോർ 22ൽ നിൽക്കെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ അർജുൻ രാജ്പുത് ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. 80 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ താരം 107 റൺസാണ് നേടിയത്. ഇന്ത്യയുടെ ആകെ സ്കോറായ 208ൽ പകുതിയിലധികവും അർജുന്റെ സംഭാവനയാണ്. ഒരു ഘട്ടത്തിൽ 86 റൺസിന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട് ഇന്ത്യ വലിയ തകർച്ചയെ അഭിമുഖീകരിച്ചിരുന്നു. എന്നാൽ അർജുന്റെ പോരാട്ടം ടീമിനെ 200 കടത്തി. താരം പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 170 റൺസായിരുന്നു. അതുവരെ ഇന്ത്യ നേടിയ 148 റൺസിൽ 107 റൺസും അർജുന്റെ ബാറ്റിലൂടെയാണ്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ ഇരുടീമുകളും ആധികാരിക വിജയം നേടിയിരുന്നു. യുഎഇയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ തുടങ്ങിയത്. നേപ്പാളിനെ പത്ത് വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യയുടെ ആദ്യ ജയം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ മുൻതൂക്കം ലഭിക്കും.