May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

ഊഹാപോഹങ്ങൾ വേണ്ട, പരസ്പര സമ്മതത്തോടെ വേർപിരിയുന്നു; വിവാഹമോചിതനായി നടൻ ഷിജു

SHARE

വിവാഹമോചിതനയെന്ന് അറിയിച്ച് നടനും ടെലിവിഷൻ താരവുമായ നടൻ ഷിജു എ ആർ. ഭാര്യ പ്രീതി പ്രേമുമായി പരസ്പര ബഹുമാനത്തോടെ വേർപിരിഞ്ഞെന്നും സുഹൃത്തുക്കളായി തുടരുമെന്നും ഷിജു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നടൻ പറഞ്ഞു.ഞങ്ങളുടെ ഈ തീരുമാനം പക്വതയോടും പരസ്പര സമ്മതത്തോടും കൂടിയുള്ളതാണ്. മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുകയാണ്. എല്ലാ പിന്തുണകൾക്കും നന്ദി,’ഷിജു പറഞ്ഞു.