July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 8, 2026

രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം — മാർട്ടിൻ ജോർജ്ജ് ദ്വിദിന സഹവാസ ക്യാമ്പ് – കുട്ടിക്കൂട്ടം ആരംഭിച്ചു.

SHARE

 

ചെറുപുഴ: രാസല ഹരികൾക്ക് അടിമപ്പെടാതെ സ്വഭാവശുദ്ധിയുള്ളവരായി വളരാൻ പുതു തലമുറ ജാഗരൂകരാവണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു.ജവഹർ ബാൽ മഞ്ച് ജില്ലാതല ദ്വിദിന സഹവാസ ക്യാമ്പ് – ‘കുട്ടിക്കൂട്ടം ‘ ചെറുപുഴ ജാനകി മെമ്മോറിയൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബാൽ മഞ്ച് ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ എം.പി.ഉത്തമൻ അധ്യക്ഷത വഹിച്ചു.ബാൽ മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് എസ്. ഇഷാനി, സംസ്ഥാന കോ-ഓർഡിനേറ്റർമാരായ സി. വി.എ.ജലീൽ ,അഡ്വ.ലിഷ ദീപക്, സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ.മാത്യു,ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈസന്മ പനയ്ക്കൽ,വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി,കെ.കെ.സുരേഷ് കുമാർ , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ,എ.പി.നാരായണൻ ,എ.പ്രേംജി ,സി.പി.സന്തോഷ് കുമാർ ,മണ്ഡലം പ്രസിഡന്റ് ടി.പി.ചന്ദ്രൻ,എ. പ്രേംജി , സി.പി. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.ക്യാമ്പിന് തുടക്കം കുറിച്ച് സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ പതാക ഉയർത്തി. തുടർന്ന് നഗരത്തിൽ ഘോഷയാത്ര നടത്തി. മികച്ച പ്രവർത്തനം കാഴ്ചവെച്ച ബാൽ മഞ്ച് തളിപ്പറമ്പ് ബ്ലോക്ക് ചെയർമാൻ പി.വി.നാരായണൻ കുട്ടിയെ ആദരിച്ചു.ഞായറാഴ്ച സാംസ്കാരിക സമ്മേളനം,പoന ക്ലാസ്സുകൾ,ഫീൽഡ് ട്രിപ്പുകൾ,കലാ പരിപാടികൾ എന്നിവ ഉണ്ടാകും. പ്രതിനിധി സമ്മേളനം ജെ.ബി.എം.അഖിലേന്ത്യാ ചെയർമാൻ ഡോ: ജി.വി.ഹരി ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി. ട്രഷറർ വി.എ.നാരായണൻ സമാപന സന്ദേശം നൽകും.