വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; നിർദേശം നൽകി ഷിബു ബേബി ജോൺ.

ചുമതലയേറ്റ ശേഷം അതിവേഗത്തിൽ തീരുമാനവുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. 24 മണിക്കൂർ കോൾ സെന്റർ തുടങ്ങാൻ വകുപ്പിന് നിർദേശം നൽകി മന്ത്രി.
വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രികളിൽ എത്തിക്കാനുള്ള നടപടികൾ ഈ കോൾ സെന്റർ വഴി നടക്കും.ഇതിൽ കൂടുതൽ വിശദമായ ചർച്ച മറ്റന്നാൾ ഉണ്ടാകും. നേരത്തെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വന്യജീവി ആക്രമണം പ്രധാന വിഷയമായിരുന്നു.

