July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 17, 2026

സിപിഐഎം പ്രതിഷേധം പിണറായിയോടുള്ള സ്നേഹമല്ല, പൊതുമുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം’; കെ മുരളീധരന്‍

SHARE

‌ഇ ഡി റെയ്‌ഡിൽ സിപിഐഎം പ്രതിഷേധം പിണറായിയോടുള്ള സ്നേഹമല്ല, പൊതുമുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്ന് മന്ത്രി കെ മുരളീധരന്‍. ഇഡിയെ കോണ്‍ഗ്രസിനും വിശ്വാസമില്ല. ഇഡി ഇനി സെക്രട്ടേറിയേറ്റിലും കേറിയേക്കും. വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് ഇഡിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഇഡി റെയ്ഡിന്‍റെ പേരില്‍ സിപിഐഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതു മുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും നിയമോപദേശം തേടി തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു.

ക്ഷേത്ര മുതലുകളില്‍ കൈയ്യിട്ടു വാരുന്നവരെല്ലാം കള്ളന്‍മാരാണ്. അത് ശബരിമലയിലായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലായാലും അങ്ങനെ തന്നെ. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇക്കാര്യം ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ചചെയ്തു. ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി ആഭ്യന്തരമന്ത്രി അറിയിച്ചു.