October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 11, 2026

ഉന്നത വിജയികളെ പ്രസ് ക്ലബ്ബ് അനുമോദിച്ചു.

SHARE

കണ്ണൂര്‍: പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളില്‍ ഈ വര്‍ഷം മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ മാധ്യമ പ്രവര്‍ത്തകരുടെ കുട്ടികളെ കണ്ണൂര്‍ പ്രസ്സ് ക്ലബ് ആദരിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് ഭരത് റെഡ്ഡി ഉദ്ഘാടനവും ഉപാഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു. ടി. അലൈന, ജെ.എസ്. പൃത്‌വി, ഫിദാ ഫാത്തിമ എന്‍.എം എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറര്‍ കെ. സതീശന്‍ നന്ദിയും പറഞ്ഞു.