ഇസ്രയേലില്‍ ഗാദി ഐസന്‍കോട്ട് സര്‍ക്കാര്‍ അധികാരത്തിലേക്ക്; ഡിസംബര്‍ 2ന് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്.

SHARE

ഇസ്രയേലില്‍ ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേക്ക്. ഭൂരിപക്ഷ പിന്തുണ ഉറപ്പായതോടെയാണ് ഐസന്‍കോട്ട് പ്രധാനമന്ത്രി പദം ഉറപ്പിച്ചത്. ഡിസംബര്‍ 2ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് നല്‍കിയ 28 ദിവസത്തെ കാലാവധി ഡിസംബര്‍ 6നാണ് അവസാനിക്കുക. ഇസ്രായേല്‍ ബെയ്റ്റെനു പാര്‍ട്ടിയുമായി യാഷര്‍ പാര്‍ട്ടി സഖ്യ കരാര്‍ ഒപ്പിട്ടു. കൂടുതല്‍ പാര്‍ട്ടികളുമായി വരും ദിവസങ്ങളിലും യാഷര്‍ പാര്‍ട്ടി കരാറിലെത്തിയേക്കും.

ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യത്തിന് 53 സീറ്റും ഐസന്‍കോട്ട് സഖ്യത്തിന് 48 സീറ്റും അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുമാണ് ലഭിച്ചത്.നെതന്യാഹു വിരുദ്ധ സഖ്യത്തിന് മൊത്തത്തില്‍ 67 സീറ്റുകളാണ് ഉള്ളത്. 120 അംഗ പാര്‍ലമെന്റില്‍ 61 സീറ്റുകളാണ് അധികാരത്തിലെത്താന്‍ വേണ്ടത്.