July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 17, 2026

EDക്കെതിരായ സിപിഐഎം ആക്രമണത്തിന് പിന്നാലെ, മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പങ്കുവെച്ച് പിണറായി വിജയൻ

SHARE

പുതിയ ഫോട്ടോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മൂഷ്ടി ചുരുട്ടിയുള്ള ഫോട്ടോ ആണ് പങ്കു വെച്ചത്. ഫേസ്ബുക്കിലൂടെയാണ് ഫോട്ടോ പങ്കുവച്ചത്. വീട്ടിനു മുന്നിൽ ED സംഘത്തിനു നേരെ സിപിഐഎം അക്രമം നടന്ന ശേഷമാണ് മുഷ്ടി ചുരുട്ടിയുള്ള ഫോട്ടോ പിണറായി പങ്കുവെച്ചത്. വീട്ടിൽ കയറിയുള്ള പരിശോധന ഇ.ഡി ഏറെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലും തിരുവനന്തപുരത്തെ വാടക വീട്ടിലും നടന്ന ഇ.ഡി റെയ്ഡുകൾക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നടപടി രാഹുൽ ഗാന്ധിയെ പോലെ ചില ആളുകൾക്ക് വലിയ മനസംതൃപ്തി നൽകുമെന്നാണ് തോന്നുന്നതെന്നും പിണറായി വിജയന്റെ വീട് എന്തുകൊണ്ട് റെയ്ഡ് ചെയ്യുന്നില്ലാ അറസ്റ്റു ചെയ്യുന്നില്ലാ എന്നെല്ലാം രാഹുൽ ഗാന്ധി ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷത്തിനും നേതാക്കൾക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാർ തുടർന്നുവരുന്നതെന്നും പിണറായി പറഞ്ഞു.

“വീട്ടിൽ കയറിയുള്ള പരിശോധന ഇ.ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. ചില ആളുകൾക്ക് വലിയ മനസംതൃപ്തി നൽകുമെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ പോലെ ഒരാൾക്ക്. കാരണം, എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ലാ അറസ്റ്റു ചെയ്യുന്നില്ലാ എന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. നമ്മുടെ രാജ്യത്തെ പ്രതിപക്ഷത്തിനും നേതാക്കൾക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാർ തുടർന്നുവരുന്നത്.

അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നിരിക്കുകയാണ്. പക്ഷെ തങ്ങളുടെ പാർട്ടിക്കാരല്ലാത്ത മറ്റു പാർട്ടികൾക്കുമേൽ ഇ.ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായിട്ടേ ഞങ്ങൾ കാണുന്നുള്ളു. ഈ തരത്തിലുള്ള ഏതെങ്കിലും നടപടികൾകൊണ്ട് ഞങ്ങളെ തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല,” പിണറായി വിജയൻ പറഞ്ഞു.