July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 17, 2026

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

SHARE

കേരളത്തിൽ നിയമവിരുദ്ധ വാടക ഗർഭ മാഫിയകൾ സജീവം. കേരളത്തിലെ വാടക ഗർഭപാത്ര മാഫിയയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വാടക ഗർഭം ധരിച്ച യുവതിയുടെ സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. വാടക ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ നൽകും. വാടക ഗർഭ മാഫിയക്കായി പ്രവർത്തിക്കുന്നത് എറണാകുളത്തെ ഏജൻസികളെന്നും യുവതി കോഴിക്കോട് സ്വദേശിയായ 32 കാരി ദുരിതത്തിൽ എന്ന് സുഹൃത്ത് പറയുന്നു. യുവതിയെ പരിചയപ്പെട്ടത് തൃശ്ശൂരിലെ അമ്പല ദർശനത്തിന് പോയപ്പോൾ. ഗർഭം ധരിച്ചതിനുശേഷം എറണാകുളത്തെ ഹോസ്റ്റലിലേക്ക് ഏജൻസി മാറ്റി. വാടക സീറ്റ് അടക്കം ഹോസ്റ്റൽ എടുത്തത് യുവതികളുടെ പേരിൽ. ആറോളം യുവതികൾ ഇപ്പോഴും ഹോസ്റ്റലിൽ ഉണ്ട് എന്ന് യുവതി വെളിപ്പെടുത്തി.

എറണാകുളത്തെ ഹോസ്പിറ്റലിൽ പ്രസവം നടക്കും. കുട്ടികൾ ആവശ്യമുള്ളവരുടെ പക്കൽ നിന്ന് വാങ്ങുന്നത് പ്രതിമാസം 50,000 രൂപ വീതമാണ്. 6 ലക്ഷത്തിന് പുറമേയുള്ള തുകയാണ് ഇത്. സിസേറിയൻ ആണെങ്കിൽ 15 ദിവസം താമസിക്കാനുള്ള സൗകര്യം ഒരുക്കും. തുടർ ചികിത്സകൾ ഇരകൾ നോക്കണമെന്നും യുവതി വ്യക്തമാക്കി.

അതേസമയം തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘവും സജീവമാണ് . കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ  ലഭിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ. പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോൾ രണ്ടുമൂന്നു കേസുകൾ കൂടി വന്നിട്ടുണ്ടെന്നും ഇടനിലക്കാരൻ യുവതിയോട് പറയുന്നു.

കരൾ നൽകിയാൽ 10 ലക്ഷം രൂപയാണ് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത്. പെട്ടെന്ന് നടത്താമെന്നും മറ്റ് റിസ്‌കുകളില്ലെന്നും ഇടനിലാക്കാരൻ പറയുന്നുണ്ട്. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ പ്രശ്നമാണ്. കരൾ നൽകിയാൽ മൂന്ന് മാസം മാത്രം റെസ്റ്റ് എടുത്താൽ മതിയെന്ന് പറഞ്ഞാണ് ഇടനിലക്കാരൻ അവയവദാനത്തിന് പ്രേരിപ്പിക്കുന്നത്. നേരത്തെയും അവയവക്കടത്ത് സംഘം സമാനമായി ആളുകളെ വിളിച്ചിരുന്നു. അവയവ കച്ചവടത്തിന്റെ വാർത്തകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.