മൂന്നാറിൽ പടയപ്പയുടെ ആക്രമണം; കൃഷി നശിപ്പിച്ചു

മൂന്നാറിൽ വീണ്ടും ആക്രമണവുമായി കാട്ടാന പടയപ്പ. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനിൽ വാഴകൃഷി നശിപ്പിച്ചു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെ ആനയെത്തി. ഇന്ന് പുലർച്ചയോടെ ആയിരുന്നു പടയപ്പ കൃഷിയിടത്തിലേക്കെത്തിയത്. ആക്രമണത്തിൽ ആളുകൾക്ക് പരുക്കില്ല. കൃഷി നശിപ്പിച്ച ശേഷം ആന പ്രദേശത്ത് നിന്ന് പിന്മാറി. അതേസമയം ലയങ്ങൾക്ക് സമീപം വരെ കാട്ടാന എത്തിയ പശ്ചാത്തലത്തിൽ ഭീതിയിലാണ് പ്രദേശവാസികൾ.

