September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

താത്കാലികമായി അടച്ച വ്യോമപാത തുറന്നതായി കുവൈറ്റ്; നടപടി സുരക്ഷാ സാഹചര്യം വിലയിരുത്തിയശേഷം

SHARE

മുൻകരുതൽ നടപടികളുടെ ഭാഗമായി താത്ക്കാലികമായി അടച്ചിരുന്ന വ്യോമപാത വീണ്ടും സാധാരണ നിലയിലായതായി കുവൈറ്റ് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് വ്യോമഗതാഗതം പുനഃസ്ഥാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇറാൻ – യുഎസ് സംഘർഷത്തിന്റെ തുടർച്ചയായി രാജ്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നേരത്തെ വ്യോമപാത താത്ക്കാലികമായി അടച്ചത്. കുവൈറ്റിന്റെ വ്യോമാതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട ആഭ്യന്തര-വിദേശ ഏജൻസികളുമായി ഏകോപനം നടത്തി സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ച് വരികയാണെന്നും അതോറിറ്റി അറിയിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സർവീസുകൾ സാധാരണ നിലയിലേക്കായിട്ടുണ്ട്. അംഗീകൃത സമയക്രമങ്ങൾ അനുസരിച്ചാണ് വിമാന സർവീസുകൾ ഇപ്പോൾ നടത്തപ്പെടുന്നതെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുമെന്നും ആവശ്യമെങ്കിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും വ്യോമഗതാഗതത്തിന്റെ സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച അതോറിറ്റി, ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.