September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 1, 2026

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്.

SHARE

കാലിഫോര്‍ണിയ: ‘ആപ്പിളിന്റെ’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ടിം കുക്ക് സ്ഥാനമൊഴിഞ്ഞു. 2011-ല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ കുക്ക്, നീണ്ട 15 വര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്. ഇനി മുതല്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന പുതിയ ചുമതലയിലാവും ടിം കുക്ക് തുടരുക. ആപ്പിളിന്റെ അടുത്ത സി.ഇ.ഒ ആയി കമ്പനിയുടെ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടേനസ് ചുമതലയേല്‍ക്കും.ആപ്പിള്‍ കമ്മ്യൂണിറ്റിയിലെ എല്ലാവര്‍ക്കും എന്റെ സ്‌നേഹം. സിഇഒ എന്ന നിലയില്‍ ഇതെന്റെ അവസാനത്തെ ദിവസമാണ്. നാളെ ചിലപ്പോള്‍ എന്റെ സ്ഥാനപ്പേര് മാറുമായിരിക്കും. പക്ഷേ ആപ്പിളിനോട് എനിക്കുള്ള സ്‌നേഹത്തിന് അതുകൊണ്ട് യാതൊരു മാറ്റവുമുണ്ടാകില്ല. എപ്പോഴും എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നതിന് നന്ദി. പറഞ്ഞറിയിക്കാനാകാത്ത നന്ദിയാണ് എനിക്കുള്ളത്. പുതിയ അധ്യായം തുറക്കുമ്പോള്‍ ഞാന്‍ വളരെയധികം ആകാംഷയിലാണ്’. തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചുകൊണ്ട് ടിം കുക്ക് പങ്കുവച്ച കുറിപ്പ് ഇങ്ങനെ.സ്റ്റീവ് ജോബ്സിന്റെ വിയോഗത്തിന് ശേഷം ആപ്പിളിന്റെ ഭാവി എന്താകും എന്ന് ലോകം ആശങ്കയോടെ നോക്കിക്കണ്ട സമയത്താണ് ടിം കുക്ക് കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്നത്. 2011-ല്‍ സി.ഇ.ഒ ആകുമ്പോള്‍ ഏകദേശം 350 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ആപ്പിളിന്റെ വിപണി മൂല്യം കുക്കിന്റെ കാലഘട്ടത്തില്‍ 4.6 ട്രില്യണ്‍ ഡോളറിലധികം ഉയര്‍ന്നു. ലോകത്തിലാദ്യമായി 1 ട്രില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച കമ്പനിയായി ആപ്പിള്‍ മാറിയത് കുക്കിന്റെ നേതൃത്വത്തിലാണ്. 25 വര്‍ഷത്തിലധികമായി ആപ്പിളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ എന്‍ജിനീയറാണ് പുതിയ സി ഇ ഒ ആയ ജോണ്‍ ടേനസ്. 2001-ല്‍ ആപ്പിളില്‍ ചേര്‍ന്ന ജോണ്‍ ടേനസ് ഐപാഡ്, മാക്, എയര്‍പോഡ്സ്, ഐഫോണ്‍ തുടങ്ങിയ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ ഹാര്‍ഡ്വെയര്‍ രൂപകല്‍പ്പനയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.