October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 17, 2026

ജയിൽ മോചിതരായ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് സ്വീകരണം.

SHARE

 

പയ്യന്നൂർ :മന്ത്രി ഒ.ജെ. ജിനീഷിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് റിമാൻ്റിലായ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി.
പതിമൂന്ന് ദിവസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പയ്യന്നൂർ ബ്ലോക്ക് പ്രസിഡണ്ട് സി ഷിജിൽ ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ലിജീഷ് എം കെ, നിതിൻ ടി വി, സുബിൻ കെ, മേഖല കമ്മിറ്റിയംഗങ്ങളായ അക്ഷയ് എം ടി, ജിഷ്ണു പി എന്നിർക്ക് നൽകിയ സ്വീകരണ പൊതുയോഗം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം സ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു .കെ മനുരാജ് അദ്ധ്യക്ഷത വഹിച്ചു .പി സന്തോഷ്, സരിൻ ശശി, പി പി അനീഷ ,സി വി റഹിനേജ് ,സി കൃഷ്ണൻ, വി നാരായണൻ, സി ഷിജിൽ എന്നിവർ സംസാരിച്ചു.