September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 11, 2026

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം

SHARE

തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട ‘മല്ലു പ്രീമിയം’ ടെലഗ്രാം ഗ്രൂപ്പ്‌ തുടങ്ങിയിട്ട് നാല് മാസം. ഗ്രൂപ്പിൽ നിരവധി അശ്ലീല ചിത്രങ്ങൾ പ്രതി സനീഷ് പങ്കുവെച്ചിട്ടുണ്ട് എന്ന് കണ്ടെത്തൽ. ഗ്രൂപ്പുകളുടെ വിവരങ്ങൾ തേടി ടെലഗ്രാമിന് എസ്ഐടി കത്ത് നൽകി. വിവരം ലഭിക്കുന്നത് അനുസരിച്ച് തുടർ നടപടിയിലെ കടക്കും. 11 അം​ഗങ്ങളാണ് ​ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഐഡന്റിറ്റി മറച്ചുവെച്ചാണ് അംഗങ്ങൾ ഗ്രൂപ്പിൽ ഇടപെട്ടിരുന്നത്.പെൺകുട്ടികളുടെ സാധാരണ ഫോട്ടോകൾ ആദ്യം വ്യക്തികൾക്ക് അയച്ചു നൽകും. പിന്നിട് അവരുടെ അശ്ലീല ചിത്രങ്ങൾ ആവശ്യമെങ്കിൽ പണം നൽകി ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടുന്നതാണ് സനീഷിന്റെ രീതി. ഗ്രൂപ്പിൽ അംഗകമാകാൻ 250 രൂപയാണ് വാങ്ങിയിരുന്നത്. മല്ലു പ്രീമിയം എന്ന പേരിൽ ഗ്രൂപ്പ്‌ തുടങ്ങിയിട്ട് അധികനാളായില്ലെന്നാണ് പ്രതിയുടെ മൊഴി.കസ്റ്റഡിയിലുള്ള ശ്രീഹരിയുമായി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി. ഇയാളെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. സനീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ ഉടൻ അപേക്ഷ നൽകും. ഇതുവരെ രണ്ടു പേർ മാത്രമാണ് അറസ്റ്റിലായത് . മൂന്നിലധികം ആളുകൾ പോലീസ് നിരീക്ഷണത്തിൽ ഉണ്ട്. തൃക്കാക്കര എസിപി ബിനോയ് ചന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.