September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 10, 2026

ഷീബാ ലിയോൺ എൻ.സി പി സംസ്ഥാന സെക്രട്ടറി

SHARE
എൻ സി പി ശരത് പവാർ വിഭാഗത്തിൻറെ സംസ്ഥാന സെക്രട്ടറിയായി ഷീബാ ലിയോൺ ടീച്ചറെ നിയമിച്ചു.
കണ്ണൂർ ജില്ലയിലെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവാണ് ഷീബാ ലിയോൺ .കോൺഗ്രസ് ആശയങ്ങൾ പിന്തുടരുന്ന ഷീബ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ ദേശീയ സമിതി അംഗമാണ് .നാഷണലിസ്റ്റ് മഹിളാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിക്കുന്ന ഷീബാ ലിയോൺ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ ആയിരുന്നു. അരിയിൽ യുപി സ്കൂൾ അധ്യാപികയായി വിരമിച്ച അവർ നാഷണലിസ്റ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കെ സി ബി സി എക്സിക്യൂട്ടീവ് അംഗമായിരുന്ന ഷീബ ടീച്ചർ കേരള ലാറ്റിൻ കത്തോലിക്ക വനിത അസോസിയേഷൻ കണ്ണൂർ രൂപത സെക്രട്ടറിയുമായിരുന്നു.സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കെ സി ബി സി എക്സിക്യൂട്ടീവ് അംഗമായിരുന്ന ഷീബ ടീച്ചർ കേരള ലാറ്റിൻ കത്തോലിക്ക വനിത അസോസിയേഷൻ കണ്ണൂർ രൂപത സെക്രട്ടറിയുമായിരുന്നു.