എംവിആറിനെ അനുസ്മരിച്ചു.

മട്ടന്നൂർ: സിഎംപി സ്ഥാപക നേതാവും മുൻ മന്ത്രിയുമായിരുന്ന എം.വി. രാഘവന്റെ പന്ത്രണ്ടാം ചരമവാർഷികം സിഎംപി മട്ടന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ബസ് സ്റ്റാൻഡ് പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സിഎംപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.സി. സുമോദ് ഉദ്ഘാടനം ചെയ്തു. ഏറിയ സെക്രട്ടറി എം.കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. ജയചന്ദ്രൻ പ്രഭാഷണം നടത്തി. കെ ഭാസ്കരൻ, ടി.കെ. രാജീവൻ, എ. സുധാകരൻ, സുധാകരൻ കോളാരി, എൻ. കുഞ്ഞിരാമൻ, എം നാരായണൻ എന്നിവർ സംസാരിച്ചു.

