പൂക്കോട് തൃക്കണ്ണപുരം വെസ്റ്റ് എൽപി സ്കൂൾ പ്രധാനാധ്യാപകൻ വി.നിധീഷ് (49) നിര്യാതനായി.

കൂത്തുപറമ്പ്: പൂക്കോട് തൃക്കണ്ണപുരം വെസ്റ്റ് എൽപി സ്കൂൾ പ്രധാനാധ്യാപകൻ തൃക്കണ്ണാപുരം നിധി നിവാസിൽ വി.നിധീഷ് (49) നിര്യാതനായി. ചെണ്ടയാട് നിള്ളങ്ങൽ സ്വദേശിയാണ്. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
അച്ഛൻ: പത്മനാഭൻ (റിട്ട. അധ്യാപകൻ, കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ).
അമ്മ: വനജ.ഭാര്യ: എൻ.ദിവ്യ (അധ്യാപിക,മമ്പറം യു.പി സ്കൂൾ). മക്കൾ: ശ്രീനവ് (കൂത്തുപറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി), ശ്രീനിധ് (കൂത്തുപറമ്പ് യുപി സ്കൂൾ വിദ്യാർത്ഥി). സഹോദരി: നീന (അധ്യാപിക, എംഎംയുപി സ്കൂൾ, ന്യൂ മാഹി)
സംസ്ക്കാരം ഇന്ന് (തിങ്കൾ)വൈകീട്ട് 4 ന് വലിയവെളിച്ചം ശാന്തിവനത്തിൽ.

