November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 10, 2026

പി പി ദിവ്യക്കെതിരായ അന്വേഷണം: കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് കമ്പനിയില്‍ പരിശോധന നടത്തി വിജിലന്‍സ്.

SHARE

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ പരിശോധന നടത്തി വിജിലന്‍സ്. ഓഫീസില്‍ പ്രധാന ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. ഓഫീസില്‍ വീണ്ടും പരിശോധന നടത്താനാണ് ആലോചന. ഡയറക്ടര്‍മാരുടെയും മൊഴി രേഖപ്പെടുത്തും.12 കോടിയുടെ പദ്ധതി നടപ്പിലാക്കിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണത്തിലാണ് വിജിലന്‍സ് പരിശോധന. നേരത്തെ ജില്ലാ പഞ്ചായത്തിലും സില്‍ക്കിലും വിജിലന്‍സ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. സില്‍ക്കിന്റെ ആസ്ഥാനമായ തൃശൂരിലെ ഓഫീസില്‍ നിന്നും ഫയലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ട്ടണ്‍ ഇന്ത്യാ കമ്പനിക്ക് കരാര്‍ നല്‍കിയ പദ്ധതികളുടെ ഫയലുകളാണ് കസ്റ്റഡിയിലെടുത്തത്. ഇതുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സില്‍ക്ക് മുഖേനയാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ നല്‍കിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.