November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 10, 2026

ചികിത്സാപ്പിഴവ് പരാതി; ‘മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം, പിന്നില്‍ CPIM’.

SHARE

താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലമാണ് കാല് മുറിച്ചുമാറ്റേണ്ടി വന്നതെന്ന രോഗി അബ്ദുല്‍ ജബ്ബാറിന്റെ ആരോപണത്തിനെതിരെ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ഇന്നലെ ജബ്ബാറിനെ ആശുപത്രിയില്‍ എത്തിച്ചത് സിപിഐഎമ്മുകാരാണെന്നും രമേഷ് ആരോപിച്ചു.മുഖ്യമന്ത്രിയുടെ മണ്ഡലമായതിനാല്‍ ആശുപത്രിയെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമമാണിത്. പറവൂരിലെ സിപിഐഎം ആണ് ഇതിന് പിന്നില്‍. ജബ്ബാറിന് സംഭവിച്ചത് ദാരുണമായ കാര്യമാണ്. ആശുപത്രി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയില്ലെന്നാണ് സൂപ്രണ്ട് പറഞ്ഞത്. ജൂലൈ 26ന് അബ്ദുള്‍ ജബ്ബാര്‍ ചികിത്സ തേടിയിരുന്നു. പിറ്റേ ദിവസം ഉച്ചയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ പറഞ്ഞു. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. റീജിയണല്‍ വിജിലന്‍സിനോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. വീഴ്ച ഉണ്ടെന്ന് കണ്ടാല്‍ നടപടി ഉണ്ടാകും’, എന്നും അബ്ദുല്‍ ജബ്ബാര്‍ വിശദീകരിച്ചു.കഴിഞ്ഞദിവസമായിരുന്നു താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവ് മൂലം അബ്ദുല്‍ ജബ്ബാറിന്റെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി ഉയര്‍ന്നത്. വലതുകാലിന്റെ പാദത്തില്‍ രാത്രി ഏഴുമണിയോടെ കഠിനമായ വേദനവന്നപ്പോഴാണ് ജൂലൈ 26ന് ജബ്ബാര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച് വേദനസംഹാരികളും കുത്തിവെയ്പ്പും നല്‍കിയ ശേഷം വീട്ടിലേക്ക് വിടുകയായിരുന്നു. വേദന കുറയാതിരുന്നതിനാല്‍ വീണ്ടും ആശുപത്രിയിലെത്തി. പിറ്റേന്ന് സര്‍ജനെ കാണാന്‍ നിര്‍ദേശിച്ച് ഡോക്ടര്‍ തിരിച്ചയച്ചതെന്ന് ജബ്ബാര്‍ പറയുന്നു. എന്നാല്‍ സ്‌ട്രോക് കാരണമാണ് വേദനയെന്നും എട്ട് മണിക്കൂറിനകം ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നുവെന്നും ഇനി കാല്‍ മുറിച്ചുമാറ്റാതെ മാര്‍ഗമില്ലെന്നും പിറ്റേന്ന് ആശുപത്രിയിലെത്തിയതോടെ ഡോക്ടര്‍ പറയുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഇതേ സജഷന്‍ പറഞ്ഞതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി മുട്ടിന് താഴെ മുറിച്ചുമാറ്റുകയായിരുന്നു.