കെ പി ജിതേഷ് (45) മരിച്ചു.

കൂവേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പ്രമുഖ തെയ്യം കലാകാരൻ കെ പി ജിതേഷ് (45) മരിച്ചു. കൂവേരി മുണ്ടോൻ വയലിന് സമീപമാണ് സംഭവം.
ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ നാടുകാണി – കൂവേരി റോഡിൽ ജിതേഷ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതുവഴി കടന്നുപോയ യാത്രക്കാരാണ് തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയ്ക്കടിയിൽ ജിതേഷിനെ കണ്ടത്.
നാട്ടുകാർ ഏറെനേരം പരിശ്രമിച്ചാണ് ഓട്ടോയുടെ അടിയിൽപ്പെട്ട ജിതേഷിനെ പുറത്തെടുത്തത്. പരുക്കേറ്റ ജിതേഷിനെ ഉടൻ തന്നെ തളിപ്പറമ്പിലെ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തെയ്യം കലാകാരനായ തടിക്കടവൻ കുഞ്ഞിരാമന്റെയും കെ പി ഭാർഗവിയുടെയും മകനാണ്. പ്രസീനയാണ് ഭാര്യ (പോസ്റ്റ് വുമൺ). മകൻ: അനുമോദ് (പ്ലസ് വൺ വിദ്യാർഥി). സഹോദരൻ: ജ്യോതിഷ് (മിലിട്ടറി).

