പാനൂരിൽ ഭക്ഷ്യസുരക്ഷാ പരിശീലനം നൽകി.

ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് പാനൂർ നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സഹകരണത്തോടെ ഫോസ്റ്റാക്
ഭക്ഷ്യസുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. സുരക്ഷിതമായി ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതികൾ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, രജിസ്ട്രേഷൻ നടപടികൾ എന്നിവ സംബന്ധിച്ചാണ് പരിശീലനം നൽകിയത്. 45 ഓളം പേർ പരിശീലനത്തിൽ പങ്കെടുത്തു.
നഗരസഭ വൈസ് ചെയർമാൻ ടി എം ബാബു മാസ്റ്റർ പരിശീലനം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷിത ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സി ഹസീന, കൂത്തുപറമ്പ് ഫുഡ് സേഫ്റ്റി ഓഫീസർ പി ആര്യ , ട്രെയിനർ കെ ജാഫർ, പാനൂർ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ടെനിസൻ തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ടി സജിത് കുമാർ എന്നിവർ സംസാരിച്ചു.

