November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 11, 2026

പാലക്കാട് ട്രെയിനിലെ സ്വര്‍ണമോഷണം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ പിടിയില്‍; വഴിത്തിരിവായത് റീല്‍സ്.

SHARE

പാലക്കാട്: പാലക്കാട് ട്രെയിനില്‍ നിന്ന് വയോധികയുടെ 50 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ പിടിയില്‍. തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ തന്നെ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റ റീലാണ് കേസില്‍ നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറാണെന്ന് പൊലീസ് മനസിലാക്കുന്നത്. താന്‍ എവിടെയൊക്കെ പോകുന്നു ലൊക്കേഷന്‍ ഏതൊക്കെയെന്ന് കൃത്യമായി ഇന്‍സ്റ്റയില്‍ ബാലമുരുകന്‍ തന്നെ പങ്കുവച്ചിരുന്നത് പൊലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്.പൊലീസും ആര്‍പിഎഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ബാലമുരുകനെ അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെന്നൈയിലുള്ള ബന്ധുവീട്ടില്‍ നിന്ന് മടങ്ങവേയാണ് ഒരു വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണം വയോധികയ്ക്ക് നഷ്ടമായത്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.